കൊട്ടാരക്കര: കരീപ്ര തളവൂർക്കോണം പാട്ടുപുരയ്കൽ ഏലാ നെല്ലുത്പ്പാദക സമിതിയിലെ ഒന്നാം വിള വിത ഉത്സവം കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുബിത ഉദ്ഘാടനം ചെയ്തു. ഏലാ സമിതി പ്രസിഡന്റ് സി.വിജയകുമാർ അദ്ധ്യക്ഷനായി. ഏലാ സമിതി സെക്രട്ടറി ബി.ചന്ദ്രശേഖരൻപിള്ള, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.ത്യാഗരാജൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയകുമാർ, അംഗങ്ങളായ വൈ. റോയി, സന്ധ്യാ ഭായി, ഗീത, കരീപ്ര അസി.കൃഷി ഓഫീസർ രേഷ്മ എന്നിവർ സംസാരിച്ചു. 65 ഏക്കർ വയലിലാണ് 60ൽപരം കർഷകർ ഒന്നാം വിള ഉമവിത്ത് കൃഷി ചെയ്യുന്നത്. ഡി. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.