പോരുവഴി: കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല
സെക്രട്ടറിമാരുടെയും ലൈബ്രേറിയൻമാരുടെയും പരിശീലനം ആരംഭിച്ചു. ശാസ്താംകോട്ട
കെ.എസ്.എം.ഡി.ബി കോളേജിൽ നടന്ന ലൈബ്രേറിയൻമാരുടെ ഏകദിന പരിശീലനം സംസ്ഥാന
ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി.മധു ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ആർ.അജയൻ അദ്ധ്യക്ഷനായി. താലൂക്ക് സെക്രട്ടറി എസ്.ശശികുമാർ സ്വാഗതം പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണൻ, സംസ്ഥാന കൗൺസിൽ അംഗം ചവറ കെ.എസ് പിള്ള, താലൂക്ക് ഭാരവാഹികളായ ബി.ബിനീഷ്, സി.മോഹനൻ, മനു വി.കുറുപ്പ്, ഗിരിജ, എ.സാബു, സുജാകുമാരി,
കെ.രഘു, ജില്ലാ ലൈബ്രറി ഓഫീസർ പി.എസ്.ഷൈനി എന്നിവർ സംസാരിച്ചു. പി.ദീപു, എ.ജി.ജയകുമാർ, നജിത, മഞ്ജു ജഹാംഗീർ, ടി.ബിനു എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന്
അഖില കേരളാ വായനാ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നവമി നന്ദനും പ്രതിനിധാനം ചെയ്ത ചിന്ത ലൈബ്രറി, വെസ്റ്റ് കല്ലട എച്ച്.എസ്.എസ് എന്നിവർക്ക് ട്രോഫി നൽകി ആദരിച്ചു. ഇന്ന് ലൈബ്രറി സെക്രട്ടറിമാർക്കുള്ള പരിശീലനം നടക്കും.