കൊല്ലം: ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ യോഗ അസോസിയേഷൻ കേരള ചാപ്ടറിന്റെ ആറാമത് വാർഷികാഘോഷം കൊല്ലം തോപ്പിൽ കടവ് ആർട്ട് ഒഫ് ലിവിംഗ് ആശ്രമത്തിൽ ഇന്ന് രാവിലെ 10ന് നടക്കും. പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. യോഗ അദ്ധ്യാപകർക്കായി സംഘടിപ്പിക്കുന്ന ശില്പശാലയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള യോഗാദ്ധ്യാപകർ പങ്കെടുക്കും. ഇന്ത്യൻ യോഗ അസോ. ജനറൽ സെക്രട്ടറി രാജ്ഗോപാൽ കൃഷ്ണൻ, സ്വാമി വേദാമൃതാനന്ദപുരി, സ്വാമി ചിദ്സ്വരൂപ്, യോഗാചാര്യൻ കൈതപ്രം വാസുദേവൻ നമ്പൂതിരി, ആർട്ട് ഒഫ് ലിവിംഗ് കൊല്ലം ജില്ലാ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5ന് കൊല്ലം ആശ്രമം സംഘം നടത്തുന്ന ദിവ്യ സത്സംഗ് ഉണ്ടായിരിക്കുമെന്ന് കേരള ചാപ്ടർ ജനറൽ സെക്രട്ടറി രാജഗോപാൽ കൃഷ്ണൻ അറിയിച്ചു.