കരുനാഗപ്പള്ളി : മരുതൂർകുളങ്ങര വടക്ക്, ആലുംതറ കിഴക്കതിൽ സുനിൽകുമാറിനെ ചെങ്ങന്നൂർ മരുപ്പച്ച സാന്ത്വന കേന്ദ്രം ഏറ്റെടുത്തു. പത്തുവർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലായ സുനിൽകുമാറിനെ ഭാര്യയും വിട്ടുപോയി. അതോടെ ജീവിതം ദുരിതപൂർണമായി. കരുനാഗപ്പള്ളി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്യാപ്ടൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ.ജി.ശിവപ്രസാദിന്റെ അഭ്യർത്ഥനപ്രകാരം 'അക്കോക്ക് ' എന്ന സംഘടനയാണ് സുനിൽകുമാറിനെ ഏറ്റുവാങ്ങിയത്. സംഘടനയുടെ സംസ്ഥാന രക്ഷാധികാരി അബ്ബാ മോഹൻ, വാർഡ് കൗൺസിലർ സതീഷ് തേവനത്ത്, കെ.ജി .ശിവപ്രസാദ് എന്നിവരിൽ നിന്നും സുനിലിനെ ഏറ്റുവാങ്ങി. തുടർന്ന് ചെങ്ങന്നൂർ മരുപ്പച്ച സാന്ത്വന കേന്ദ്രത്തിൽ എത്തിച്ചു. ചടങ്ങിൽ അക്കോക്ക് മണ്ഡലം പ്രസിഡന്റ് പ്രീതൻ, വനിതാ സംഘം പ്രസിഡന്റ് ദീപാസുനിൽ, ആശാരാജു ,ജില്ലാ കോ-ഓർഡിനേറ്റർ മധു പി. സാന്ത്വനം, ബി.അനീഷ് തുടങ്ങിയവർ പങ്കെടുത്തു.