കൊല്ലം: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഒരു വർഷത്തെ റെസിഡൻഷ്യൽ മെഡിക്കൽ എൻട്രൻസ് പരിശീലനവുമായി ഫിഷറീസ് വകുപ്പ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവൻ ഓഫീസുകളിലും ലഭിക്കും.
22നകം ജില്ലാ ഫിഷറീസ് ഓഫീസിലോ മത്സ്യഭവൻ ഓഫീസുകളിലോ അപേക്ഷ സമർപ്പിക്കണം. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്സ് കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് 85ശതമാനം മാർക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളു.