കരുനാഗപ്പള്ളി: നഗരത്തിലെ പ്രധാന ലി ങ്ക് റോഡായ എസ്.ബി.എം ഹോസ്പിറ്റൽ - ഗായത്രി ജംഗ്ഷൻ റോഡ് പുനർനിർമ്മിച്ച് വെള്ളക്കെട്ട് നീക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് പൗരസമിതി ആവശ്യപ്പെട്ടു. നഗരസഭയുടെ അധീനതയിലുള്ള റോഡിൽ ഒരു മഴ പെയ്താൽ പോലും മുട്ടൊപ്പം വെള്ളമാണ്. നഗരസഭ ഒരു വർഷമായി ടെണ്ടർ വിളിച്ച് കരാറുകാരൻ എഗ്രിമെന്റ് വെച്ചിട്ടും വർക്ക് തുടങ്ങിയിട്ടില്ല. ഇനിയും റോഡ് പണി തുടങ്ങുവാൻ കാലതാമസം നേരിട്ടാൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പൗര സമിതി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. വർഗ്ഗീസ് മാത്യു കണ്ണാടിയിൽ , പി.വി.ബാബു , സന്തോഷ് കുമാർ, ഹരികുമാർ, വി.ബാബു, വി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.