കരുനാഗപ്പള്ളി : യു.എം.സി കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 22ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപമുള്ള ജിജൂസ് ഹാളിൽ വെച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ബിരുദാനന്തര ബിരുദം നേടിയ റാങ്ക് ജേതാക്കൾക്കും വ്യാപാരികളുടെയും തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തും. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കരുനാഗപ്പള്ളി താലൂക്ക് സ്വാഗത സംഘം ചെയർമാൻ ഡി.മുരളീധരന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യു.എം.സി സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷി മുഖ്യ പ്രഭാഷണം നടത്തും. കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അവാർഡ് ദാനം നിർവഹിക്കും. വനിതാ കമ്മിഷൻ മുൻ അംഗവും അർബൻ ബാങ്ക് ചെയർമാനുമായ അഡ്വ.എം.എസ്.താര വിശിഷ്ടാതിഥികളെ ആദരിക്കും. മികച്ച ചാരിറ്റി പ്രവർത്തനത്തിനുള്ള ആദരവ് സോഷ്യൽ ആക്ടിവിസ്റ്റ് എ.കെ.നായർക്കും ബാങ്കിംഗ് മേഖലയിൽ മികച്ച പ്രവർത്തനം നടത്തിവരുന്ന കരുനാഗപ്പള്ളി എസ്.ബി.ഐ മാനേജർ എം.എൽ.അജിത്തിനും വ്യാപാര സംഘടനാ പ്രവർത്തന രംഗത്ത് അര നൂറ്റാണ്ടിലേറെക്കാലമായി പ്രവർത്തിച്ച് വരുന്ന യു.എം.സി രക്ഷാധികാരി ടി.കെ സദാശിവനെയും ചടങ്ങിൽ ആദരിക്കും.