
കൊല്ലം: എസ്.എൻ.ഡി.പി യോഗം പരവൂർ കോട്ടപ്പുറം 707-ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗവും മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിക്കലും സൗജന്യ പഠനോപകരണ വിതരണവും ശാഖാ മന്ദിരത്തിൽ ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് വി.പ്രകാശ് അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.സജ്ജീവ്, ഡി.ബൈജു, ആർ.ഷാജി, എസ്.ജയപ്രകാശ്, പുഷ്പരാജൻ, എസ്.സുരേഷ് ബാബു, കുമാർ ലാൽ, സേതുലാൽ, രവിദാസ്, വനിതാ സംഘം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.