
അഞ്ചൽ: അവശനിലയിൽ കണ്ടെത്തി നാട്ടുകാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ഇടയം ഉദയഭവനിൽ പരേതനായ ബേബിനാഥിന്റെയും സാവിത്രിയുടെയും മകൻ ഉമേശനാണ് (43) മരിച്ചത്. ഏതാനും ദിവസം മുമ്പ് പരിസരവാസികളായ ബന്ധുക്കളുമായി ഉമേശൻ വഴക്കിടുകയും ചെറിയ സംഘട്ടനവും ഉണ്ടായതായി പറയപ്പെടുന്നു.
രണ്ട് ദിവസം മുമ്പ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉമേശനെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയെ ശനിയാഴ്ച പുലർച്ചെ മരിച്ചു. അഞ്ചൽ പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ഇന്നലെ വൈകിട്ട് ഏഴോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങൾ: ഉഷാകുമാരി, ഉദയകുമാർ.