
കൊല്ലം: പേരൂർ മീനാക്ഷി വിലാസം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 10-ാമത് സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. പി.സി.വിഷ്ണുനാഥ് എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡർമാരായി നമി കെ.മനോജ്, ബി.ആനന്ദ് എന്നീ കേഡറ്റുകളും 22 ആൺകുട്ടികൾ അടങ്ങുന്ന പ്ലാറ്റൂണിനെ മുഹമ്മദ് ഷെഫിനും 22 പെൺകുട്ടികൾ അടങ്ങുന്ന പ്ലാറ്റൂണിനെ അഞ്ജന ആർ.ചന്ദ്രനും നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം അർജുനൻ പിള്ള, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി.ആർ.രേണുക, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് എ.ഷീന, പി.ടി.എ പ്രസിഡന്റ് മിദ്ലാജ്, എസ്.എം.സി ചെയർമാൻ നാസിം, കിളികൊല്ലൂർ സബ് ഇൻസ്പെക്ടർ നിസാം, മദർ പി.ടി.എ പ്രസിഡന്റ് നജുമ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് കൊല്ലം സിറ്റി സബ് ഡിവിഷനൽ നോഡൽ ഓഫീസർ വൈ.സാബു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ജി.സജി, വി.ആർ.ബിന്ദുമോൾ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഒ.സംഗീത്, അദ്ധ്യാപകരായ അനിതകുമാരി, ആർ.വിക്രമൻ പിള്ള, ഗോപകുമാർ, രാജലത, ബെല്ല മേരി, ഷംല, അൻസാർ, രാകേഷ്, ഫിറോസ്, പൊലീസ് ഉദ്യോഗസ്ഥൻമാരായ സജീവ് പി.നായർ, ജി.ബൈജു, ദിലീപ് കുമാർ, മനോജ് കുമാർ, നൗഷാദ്, ഗാർഡിയൻ എസ്.പി.സി അംഗങ്ങൾ, പി.ടി.എ, എസ്.എം.സി ഭാരവാഹികൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.