കടയ്ക്കൽ: നാലുവർഷ ബിരുദ പഠനത്തിന് വിദ്യാർത്ഥികളെയും കാത്ത് ഡോ.പൽപ്പു കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസ്, പാങ്ങോട്. 6 ഡിസിപ്ലിനുകളിലായി 7 ഡിഗ്രി പ്രോഗ്രാമുകളാണ് സജ്ജീകരിച്ചിരിക്കുന്നത് .ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ,ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ,പൊളിറ്റിക്കൽ സയൻസ്,എക്കണോമിക്‌സ് ,ബികോം ഫിനാൻസ് ,ബികോം ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്​മെന്റ് ,ജിയോളജി എന്നീ വിഷയങ്ങളിൽ ബിരുദത്തോടൊപ്പം വൈവിദ്ധ്യമാർന്ന വാല്യൂ ആഡഡ് കോഴ്‌സുകൾ ,മൾട്ടി ഡിസിപ്ലിനറി കോഴ്‌സുകൾ ,സ്‌കിൽ എൻഹാൻസ്‌മെന്റ് കോഴ്‌സുകളുമുണ്ട്. പഠനത്തോടൊപ്പം മികച്ച തൊഴിലവസരങ്ങൾ നേടിയെടിക്കുന്നതിനായി ആഡ് ഓൺ കോഴ്‌സുകളും ഇവിടെയുണ്ട് .കേന്ദ്ര യുവജന മന്ത്രാലയം ,കെൽട്രോൺ അസാപ് എന്നിവയുടെ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലൂടെ നിരവധി വിദ്യാർത്ഥികൾ ഇതിനോടകം യോഗ്യത നേടിക്കഴിഞ്ഞു

എഡിറ്റിംഗ്,റിപ്പോർട്ടിംഗ് , ന്യൂസ് റീഡിംഗ് എന്നിവയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി മീഡിയ ലാബും മികച്ച കമ്പ്യൂട്ടർ ലാബും ശാസ്ത്രീയമായി സജ്ജീകരിച്ചിരിക്കുന്ന ജിയോളജി ലാബും കോളേജിന്റെ പ്രത്യേകതയാണ് .

ഔട്ടോമേറ്റഡ് സംവിധാനത്തോടുകൂടിയ വിപുലമായ ലൈബ്രറി,വിശാലമായ ഡിജിറ്റൽ സെമിനാർ ഹാൾ എന്നിവയ്ക്ക് പുറമെ വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദങ്ങൾ പരിഹരിക്കുന്നതിനായി കൗൺസിലിംഗ് സെൽ ,കരിയർ ഗൈഡൻസ് സെൽ,പെൺകുട്ടികളുടെ പ്രശ്‌ന പരിഹാരത്തിനായി വനിതാ സെൽ ,വിവിധ ക്ലബ് ആക്ടിവിറ്റീസ് എന്നിവയും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് .കൂടുതൽ വിവരങ്ങൾക്ക്: ,കോളേജ് പ്രിൻസിപ്പൽ ഡോ.ജി. ജയസേനൻ, നാലു വർഷ കോ-​ഓർഡിനേറ്റർ ഡോ. പി എസ്.സ്മിത , അഡ്മിഷൻ കോ -​ഓർഡിനേറ്റർ സജ്‌​ന സഹീദ്: ​8086704465.