kollam

കൊല്ലം: ജില്ല രൂപീകരിച്ചിട്ട് 75 വർഷം തികയുന്ന വേളയിൽ കൊല്ലം വലിയ വികസന കുതിപ്പിലേക്ക് നിങ്ങുകയാണെന്നും ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതികൾ നടപ്പാക്കാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ലോകത്തിന് മുന്നിൽ കൊല്ലം കൂടുതൽ തിളങ്ങുമെന്നും ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 30ന് കൊല്ലം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ കൊല്ലം പൗരാവലിയും മോഡേൺ ഫ്ലവേഴ്സ് ക്ലബും മറ്റ് സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന 'എന്റെ കൊല്ലം ' ആഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. സജീവ് പരിശവിള, നൃപൻ ദാസ്, ഗോപാൽജി, ഡോ. ജെ. ജയകുമാർ, പ്രമോദ് കണ്ണൻ, സുരേഷ് സിദ്ധാർത്ഥ, ഡിങ്കി ഡിക്രൂസ്, ഷീജ നസിമുദ്ദീൻ എന്നിവർ പങ്കെടുത്തു.