kk

കൊല്ലം: ഔപചാരിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാത്ത മുതിർന്നവർക്കായി സാക്ഷരതാമിഷൻ നടപ്പാക്കുന്ന ഹയർ സെക്കൻഡറി തുല്യത പദ്ധതിയിലെ പഠിതാക്കൾക്ക് ജില്ലയിൽ നൈപുണി വികസന പദ്ധതി നടപ്പിലാക്കി ജില്ലാ പഞ്ചായത്ത്. പദ്ധതി സമാപനവും സർട്ടിഫിക്കറ്റ് വിതരണവും പ്രസിഡന്റ് പി.കെ.ഗോപൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അദ്ധ്യക്ഷയായി.

പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ജില്ലാ സാക്ഷരതാമിഷന് കീഴിൽ 26 പഠനകേന്ദ്രങ്ങളിൽ നിന്ന് 195 പഠിതാക്കൾക്ക് അസാപ് കേരള മുഖേനയാണ് പരിശീലനം നൽകിയത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ രശ്മി ആൻ തോമസ്, ജില്ലാ സാക്ഷരത മിഷൻ കോ-ഓർഡിനേറ്റർ ഡോ. പി.മുരുകദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വൈ.വിജയകുമാർ, മോണിറ്ററിംഗ് കോ-ഓർഡിനേറ്റർ ടോജോ, അസാപ് കേരള പ്രോജക്ട് ഹെഡ് ബെൻസി വർഗീസ് എന്നിവർ പങ്കെടുത്തു.