vvv
പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ടൗൺ ബ്ലോക്ക് വനിതാ -സാംസ്‌കാരിക വേദി സമ്മേളനം ഡോ.എ ബ്ര ഹാം കരിക്കം ഉദ് ഘാ ടനം ചെയ്യുന്നു

കൊട്ടാരക്കര: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊട്ടാരക്കര ടൗൺ ബ്ലോക്ക് വനിതാ-സാംസ്കാരിക വേദി സംയുക്ത സമ്മേളനം കൊട്ടാരക്കര പെൻഷൻ ഭവനിൽ ഡോ.എബ്രഹാം കരിക്കം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് വനിതാവേദി കൺവീനർ കെ.ഷൈലജ അദ്ധ്യക്ഷയായി. സാംസ്കാരിക സമന്വയം സമകാലിക പശ്ചാത്തലത്തിൽ എന്ന വിഷയത്തിൽ ഡോ. എബ്രഹാം കരിക്കവും സ്ത്രീകളും സമൂഹവും എന്ന വിഷയത്തിൽ പു.ക.സ ജില്ലാ പ്രസിഡന്റ് ബീന സജീവും വനിതാ സാംസ്കാരിക വേദികളുടെ പ്രസക്തി എന്ന വിഷയത്തിൽ പെൻഷണേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. ശിവശങ്കരപിള്ളയും പ്രഭാഷണം നടത്തി. വല്ലം രാമകൃഷ്ണപിള്ള, സി.എസ്. പിള്ള, സി.രവീന്ദ്രൻ, സി.ശ്രീജയൻ,ഷഫീക് സാഹബ്, ആർ.എസ്. ബിന്ദു, എ.സുലൈമാൻകുട്ടി, എൻ.വിജയൻ, ടി.ഗോപാലകൃഷ്ണൻ, പി.കൃഷ്ണൻകുട്ടി, തങ്കമണി മുകേഷ് എന്നിവർ സംസാരിച്ചു.. നീലേശ്വരം സദാശിവൻ സ്വാഗതവും പി.കെ.ശ്യാമള നന്ദിയും പറഞ്ഞു.