പോരുവഴി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരിക സെമിനാറും വനിതാ കൺവൻഷനും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വച്ച് നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.പി.ജയപ്രകാശ് മേനോൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് എ.രവീന്ദ്രൻ അദ്ധ്യക്ഷനായി. വനിതാ കൺവെൻഷൻ ഡോ.ജി.ലക്ഷ്മിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശിവശങ്കരപിള്ള, ജില്ലാ കമ്മിറ്റി അംഗം വി.ഗിരിജാദേവി എന്നിവർ സംസാരിച്ചു. സാംസ്കാരിക വേദി കൺവീനർ എ.കെ.ശങ്കർ സ്വാഗതവും ബ്ലോക്ക് സെക്രട്ടറി ആർ.വിജയൻപിള്ള നന്ദിയും പറഞ്ഞു.