എഴുകോൺ: എസ്.എൻ.ഡി.പി യോഗം 565-ാം നമ്പർ ശാഖയും മാടൻകാവ് ശ്രീമഹാദേവർ ക്ഷേത്രവും സംയുക്തമായി വിദ്യാഭ്യാസ പുരസ്കാര സമ്മേളനവും നിർദ്ധനരായവർക്ക് ചികിത്സാസഹായവും വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റുംപഠനോപകരണ വിതരണവും സംഘടിപ്പിക്കുന്നു.
23ന് വൈകിട്ട് 4ന് എഴുകോൺ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഉദ്ഘാടനവും ഭദ്രദീപം തെളിക്കലും ചികിത്സാസഹായ വിതരണവും കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ നിർവഹിക്കും. വിദ്യാർത്ഥികൾക്ക് എൻഡോവ്മെന്റ് വിതരണം ട്രസ്റ്റ് ബോർഡ് മെമ്പറും സിനിമ നിർമ്മാതാവുമായ വിനായക എസ്. അജിത്‌കുമാറും പഠനോപകരണ വിതരണം പ്രശസ്ത സിനിമ- സീരിയൽ ആർട്ടിസ്റ്റ് ജയകൃഷ്ണനും നിർവഹിക്കും. ക്ഷേത്ര-ശാഖ കമ്മിറ്റി പ്രസിഡന്റ് വി. മന്മഥൻ അദ്ധ്യക്ഷനാകും. ക്ഷേത്ര-ശാഖ കമ്മിറ്റി സെക്രട്ടറി ടി. സജീവ് സ്വാഗതം പറയും. അഡ്വ. പി.അരുൾ (യൂണിയൻ സെക്രട്ടറി) , ജി.വിശ്വംഭരൻ (മുൻ യൂണിയൻ സെക്രട്ടറി) , അനിൽ ശിവനാമം (ശാഖാ കമ്മിറ്റി വൈസ് പ്രസിഡന്റ് ), ജെ. അനിൽകുമാർ (നിയുക്ത യൂണിയൻ കമ്മിറ്റി അംഗം എസ്.എൻ പെൻഷൻ സംഘടന കൊല്ലം ജില്ല ചെയർമാൻ), വിനോദ് ശർമ്മ (ക്ഷേത്രം തന്ത്രി), പ്രസന്നതമ്പി (ക്ഷേത്ര വൈസ് പ്രസിഡന്റ്), രൂപേഷ് രാജ് (ക്ഷേത്ര ഖജാൻജി), ആർ. വിജയപ്രകാശ് (ഉത്സവകമ്മിറ്റി പ്രസിഡന്റ്), എസ്. സുനിൽകുമാർ (ഉത്സവകമ്മിറ്റി സെക്രട്ടറി), ശശിധരൻ (ഉത്സവകമ്മിറ്റി വൈസ് പ്രസിഡന്റ്), ലാൽ പ്രസാദ് (ഉത്സവകമ്മിറ്റി ജോ. സെക്രട്ടറി) ,രേണുക പ്രസാദ് (വനിതസംഘം പ്രസിഡന്റ്) ,ഷീല (വനിതസംഘം സെക്രട്ടറി), ശശികല (ക്ഷേത്ര മാത്യസമിതി പ്രസിഡന്റ്) ,മിനി അനിൽ (ക്ഷേത്ര മാത്യസമിതി സെക്രട്ടറി), സുനിത (യൂണിയൻ കമ്മിറ്റി അംഗം), എസ്. മദനൻ (ശാഖ - കമ്മിറ്റി അംഗം), രമാലാലി (ഓഡിറ്റ് കമ്മിറ്റി), യോഗിദാസൻ (ഓഡിറ്റ് കമ്മിറ്റി), രമാദേവി (ഓഡിറ്റ് കമ്മിറ്റി) ,മഹിളാമണി (ഓഡിറ്റ് കമ്മിറ്റി), പ്രഭ്വിരാജ് (ലക്ഷദീപകമ്മിറ്റി കൺവീനർ), എസ്.ആർ.ബാബുരാജ് (സ്റ്റേജ് പ്രോഗ്രാം കമ്മിറ്റി കൺവീനർ), എസ്. ജെ.അനന്ദു (ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ്), ബൈജു (ക്ഷേത്ര സംരക്ഷണ സമിതി സെക്രട്ടറി), മഹേഷ് പാറയ്ക്കൽ (സൈബർ വിഭാഗം കമ്മിറ്റി കൺവീനർ), എസ്. ശ്രീഹരി (സെക്രട്ടറി യുവജനസംഘം), എസ്.സുകന്യ (യുവജന വിഭാഗം പ്രസിഡന്റ്), അനുജ അനിൽ (യുവജന വിഭാഗം സെക്രട്ടറി) എന്നിവർ സംസാരിക്കും. ശരത്ചന്ദ്രൻ (ക്ഷേത്ര ജോ. സെക്രട്ടറി) നന്ദി പറയും.