കൊല്ലം: വടക്കേവിള ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കടപ്പാക്കട പ്രതിഭാ ആശുപത്രിക്ക് സമീപം ആരംഭിക്കുന്ന പ്രീ പ്രൈമറി സ്കൂളായ കിഡ്സ് ഇന്റർനാഷണലിന്റെ ഉദ്ഘാടനം 18ന് രാവിലെ 10ന് മജീഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിക്കും. ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ അദ്ധ്യക്ഷനാകും. സെക്രട്ടറി പ്രൊഫ. കെ.ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. വൈസ് പ്രസിഡന്റ് എം.കൃഷ്ണഭദ്രൻ, കൺസ്ട്രക്ഷൻ കമ്മിറ്റി കൺവീനർ റാഫി കാമ്പിശ്ശേരി, ജോയിന്റ് സെക്രട്ടറി എസ്.അജയ് എന്നിവർ സംസാരിക്കും. പ്രീ പ്രൈമറി കമ്മിറ്റി കൺവീനർ എസ്.കെ.യശോധരൻ സ്വാഗതവും ട്രഷറർ ബി.ബാലചന്ദ്രൻ നന്ദിയും പറയും.
പൂർണമായി ശീതീകരിച്ച ക്ലാസ് മുറികളാണ് സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നത്.