എഴുകോൺ : ആദി ഗോത്രാചാര കാവ് പരിസ്ഥിതി സംഘടനയായ കുറിഞ്ചി മക്കൾ സംഘത്തിന്റെ കാവ് സംരക്ഷണ പദ്ധതി തുടങ്ങി. ജില്ലാ തല ഉദ്ഘാടനം ഇരുമ്പനങ്ങാട് കൗക്കോട് മലനട അപ്പൂപ്പൻ കാവിൽ എഴുകോൺ എസ്.എച്ച്.ഒ വിജയകുമാർ നിർവഹിച്ചു. കെ.എം.വി.എസ് സംസ്ഥാന പ്രസിഡന്റ് രഘു കാരുവേലി അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിജു എബ്രഹാം മുഖ്യ പ്രഭാഷണവും മലനട ഊരാളി മുഖ്യൻ ഏയ്റെയ്ൻ കുൻട്രവൻ അനുഗ്രഹ പ്രഭാഷണവും നടത്തി. ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ഡോ.സുജിത്ത്കുമാർ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ആർ.ബിജു, കെ.എം.വി.എസ് ജനറൽ സെക്രട്ടറി എ.അമ്മിണി, നേതാക്കളായ പെരുംകുളം സുരേന്ദ്രൻ, എൻ.ബിജു, കെ.വിനീത്, എൽ. ബിന്ദു, സുരേഷ് അരു മത്തറ, മിനിമോൾ, മഞ്ജുഷ രാജേഷ്, കെ.ജയ്നി, ആനന്ദ്, കെ.എസ്.അർച്ചന, സനൽകുമാർ, കെ.എസ്.കിഷോർ തുടങ്ങിയവർ സംസാരിച്ചു.