തൊടിയൂർ: ഓച്ചിറ പരബ്രഹ്മ സന്നിധിയിൽ കളിക്കുന്നതിന് മുന്നോടിയായി സ്വന്തം പ്രദേശത്തെ ദേവീക്ഷേത്ര സന്നിധിയിൽ ഓച്ചിറക്കളി അവതരിപ്പിച്ച് കളരി സംഘം ഓച്ചിറയിലേക്ക് പുറപ്പെട്ടു. ഇടക്കുളങ്ങര, പുത്തൻപുര പടീറ്റതിൽ , ഗോപാലകൃഷ്ണനാശാന്റെ നേതൃത്വത്തിലുള്ള ഇടക്കുള്ളങ്ങര കളരി സംഘമാണ് തോട്ടുകര ശ്രീദേവി ക്ഷേത്രസന്നിയിൽ ഓച്ചിറക്കളി അവതരിപ്പിച്ചത്. കളരി ആശാന്റെ വായ്ത്താരി അനുസരിച്ച് കുട്ടികളും മുതിർന്നവരുമടങ്ങുന്ന സംഘം ചുവട് വച്ചു. അഞ്ചു വയസുള്ള കുട്ടികൾ മുതൽ 75 വരെ പ്രായമുള്ള 70ൽപ്പരം യോദ്ധാക്കൾ ഉൾപ്പെട്ടതാണ് ഇടക്കുളങ്ങര കളരി സംഘം.