
കുണ്ടറ: മൺറോത്തുരുത്തിലെ തുമ്പൂർ മുഖത്ത് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന മദ്ധ്യവയസ്‌കൻ മരിച്ചു. കോട്ടപ്പുറം ചരുവിള വീട്ടിൽ പരേതനായ യേശുദാസന്റെയും ജയിനമ്മയുടെയും മകൻ ജോൺസണാണ് (53) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയാണ് മരിച്ചത്. അപകടത്തിൽ ജോൺസന്റെ സഹോദരൻ ജസ്റ്റിൻ സംഭവ സമയത്ത് തന്നെ മരിച്ചിരുന്നു. ജോൺസന്റെ സംസ്‌കാരം ഇന്ന് രാവിലെ 9ന് കോട്ടപ്പുറം ക്രൈസ്റ്റ് കിംഗ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: സരിതജോൺസൺ. മക്കൾ: സിജിൻ ജോൺസൺ, സിജോ ജോൺസൺ, ജോമോൾ ജോൺസൺ.