arjunan

ചാത്തന്നൂർ: ടിപ്പർ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ആദിച്ചനല്ലൂർ സുരഭി വിലാസത്തിൽ അർജുനനാണ് (59) മരിച്ചത്. ഇന്നലെ വൈകുന്നേരം 4 ഓടെ ആയൂർ- ഇത്തിക്കര റോഡിൽ കൈതക്കുഴി എൽ.പി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്.

കമ്മല്ലൂർ ഭാഗത്ത് നിന്ന് ആദിച്ചനല്ലൂർ ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ ആദിച്ചനല്ലൂർ ഭാഗത്ത് നിന്ന് എത്തിയ ടിപ്പർ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂർണമായും തകർന്നു. നാട്ടുകാർ ഉടൻ അർജുനനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചാത്തന്നൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: സുരഭി. മക്കൾ: അരുൺ, അജിൻ.