photo
2024ലെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സുമയ്യ സിയാദിനെ പോരുവഴി 13-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനു മോദിക്കുന്നു

പോരുവഴി : 2024ലെ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ സുമയ്യ സിയാദിനെ പോരുവഴി 13-ാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി അനുമോദിച്ചു.സംസ്ഥാന യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി സുഹൈൽ അൻസാരി, കോൺഗ്രസ്‌ ബ്ലോക്ക്‌ ഭാരവാഹികളായ അർത്തിയിൽ അൻസാരി, ഡോ.എം.എ. സലിം, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അസൂറബീവി, മണ്ഡലം പ്രസിഡന്റ്‌ ഷംല ശിഹാബ്,യൂത്ത് കോൺഗ്രസ്‌ സെക്രട്ടറി അനീഷ് അയന്തിയിൽ,കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് മയ്യത്തുങ്കര എന്നിവർ സംസാരിച്ചു.