ഓച്ചിറ: 1978ൽ പ്രവർത്തനം ആരംഭിച്ച സാംസ്‌കാരിക സമാജം ഗ്രന്ഥശാലയ്ക്കായി നിർമ്മിച്ച കെട്ടിടത്തിന്റെയും ഓഫീസിന്റെയും ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഗ്രന്ഥശാല പ്രസിഡന്റ് കെ.ഷാജഹാൻ അദ്ധ്യക്ഷനായി. ഓച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗം സുചേതാ, ഗ്രന്ഥശാല വനിത സമാജം പ്രസിഡന്റ് മല്ലിക, സേതു, ഗ്രന്ഥശാല സെക്രട്ടറി പ്രസാദ് തുടങ്ങിയർ സംസാരിച്ചു.