കൊല്ലം: അ‌ർബൻ സഹകരണ ബാങ്കിന്റെ പുതിയ ഡിജിറ്റൽ സേവന പദ്ധതികളുടെ ഉദ്‌ഘാടനം 20ന് രാവിലെ 11ന് ആർ.ബി.ഐ ജനറൽ മാനേജർ ഷൈനി സുനിൽ നിർവഹിക്കും. മൊബൈൽ ബാങ്കിംഗ്, യു.പി.ഐ, ഐ.എം.പി.എസ്, ബി.ബി.പി.എസ് പദ്ധതികളുടെ സമർപ്പണമാണ് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. ഡി.ഐ കാർഡ് വിതരണത്തിന്റെ ഉദ്‌ഘാടനം ബാങ്ക് ചെയർമാൻ സി.വി.പത്മരാജനും ക്യു.ആ‌ർ കോഡ് ലോഞ്ചിംഗ് ജോ. രജിസ്‌ട്രാർ അബ്‌ദുൽ ഹലീമും നിർവഹിക്കും. ബാങ്ക് വൈസ് ചെയർമാൻ അഡ്വ. കെ.ബേബിസൺ സ്വാഗതവും ബോർ‌ഡ് മെമ്പർ അഡ്വ. ജി.ശുഭദേവൻ നന്ദിയും പറയുമെന്ന് മാനേജിംഗ് ഡയറക്ടർ ആർ.ശ്രീകുമാർ അറിയിച്ചു.