കരുനാഗപ്പള്ളി: ആർട്ട് ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനാചരണം കരുനാഗപ്പള്ളി ശ്രീധരീയം കൺവെൻഷൻ ഗ്രൗണ്ടിൽ 20ന് വൈകിട്ട് 5.30ന് നടക്കും. രാത്രി 7.30ന് സമാപിക്കും. ജില്ലാതല ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി വൈകിട്ട് 3.30ന് നിർവഹിക്കും. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, ഇന്ത്യൻ യോഗ അസോ. കേരള ചാപ്ടർ സെക്രട്ടറി രാജഗോപാൽ കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. ജില്ലയിലെ നാൽപ്പതോളം സെന്ററുകളിൽ നിന്നായി 3000 ഓളം പേർ പങ്കെടുക്കും. ഒരാഴ്ചയായി സ്കൂൾ - കോളേജുകൾ കേന്ദ്രീകരിച്ച് യോഗ പ്രചാരണം നടത്തിവരികയാണെന്നും സംഘാടകരായ പ്രദീപ് ലാൽ പണിക്കർ, പി.ഉദയഭാനു, കെ.ശിവൻകുട്ടി, സിൽവി ആന്റണി, ജി.സജയൻ എന്നിവർ പറഞ്ഞു.