പത്തനാപുരം : വിദ്യാർത്ഥികൾ പ്രകൃതിയുടെ കാവലാളുകളാകണമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. നന്മ മരം ഗ്ലോബൽ ഫൗണ്ടേഷനും ആവണീശ്വരം എ.പി.പി.എം വി.എച്ച്.എസ്.എസും സംഘടിപ്പിച്ച മധുരവനം പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ചൂഷണമാണ് നാൾക്കുനാളുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പ്രകാശ്ബാബു എം.എൽ.എ അദ്ധ്യക്ഷനായി.നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ചീഫ് കോ ഓഡിനേറ്റർ ജേക്കബ് എസ്.മുണ്ടപ്പുളം പദ്ധതി വിശദീകരിച്ചു. ഹോർട്ടി കോർപ്പ് ചെയർമാൻ അഡ്വ.എസ്. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി.സ്‌കൂൾ മാനേജർ ആർ.പത്മഗിരീഷ് വിദ്യാർത്ഥികളെയും വിശിഷ്‌ട വ്യക്തികളെയും ആദരിച്ചു.എം.പി.സജീവ്, ആശ ബിജു,നവാബ്,ടി.ജയപ്രകാശ്, എൽ.ലീന എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.മീര കെ.നായർ സ്വാഗതവും നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ സംസ്ഥാന ട്രഷറർ ജി.രഞ്ജിത്ത് കുമാർ നന്ദിയും പറഞ്ഞു.