പടിഞ്ഞാറെ കല്ലട: പഞ്ചായത്തിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി തടസം കാരണം ഉപഭോക്താക്കൾനേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാത്തതിൽപ്രതിഷേധിച്ച് കല്ലട സൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്തിലെ ജനങ്ങൾ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒറ്റക്കെട്ടായി ധർണയിൽ പങ്കെടുത്തു. ശാസ്താംകോട്ട കെ.എസ്.ഇ.ബി ഓഫീസ് പഠിക്കൽ നടത്തിയ ധർണ കൂട്ടായ്മ മുൻ സെക്രട്ടറി കെ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഉമ്മൻ രാജുഅദ്ധ്യക്ഷതയും രക്ഷാധികാരി എം. ഭദ്രൻ, ഭാരവാഹികളായ ശിവകുമാർ ചൂളുത്തറ, അജി ചിറ്റക്കാട് ,ബിജു സുഗത,ഡാനിയേൽ ജോൺ, ധനേഷ് പുളിന്താനം,സജു ലൂക്കോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ. ശിവാനന്ദൻ, ഓമനക്കുട്ടൻപിള്ള , ബ്ലോക്ക് പഞ്ചായത്തംഗം,വൈ .ഷാജഹാൻ , പടി.കല്ലട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള ,മത്സ്യ കർഷക പ്രതിനിധി അജീവിശ്വൻ, എ.എം.ക്യാഷ്യൂസ് ഉടമ ജോൺസൺ ജോർജ് എന്നിവർ ആശംസയും രക്ഷാധികാരി കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.