photo
കേരള പുലയർ മഹാ സഭ അയണിവേലി കുളങ്ങര - കേശവപുരം പതിനാലാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന അയ്യങ്കാളി അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: മഹാത്മാ അയ്യങ്കാളിയുടെ 83-ാം ചരമവാർഷിക ദിനാചരണം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ആചരിച്ചു. കേരള പുലയർ മഹാ സഭ അയണിവേലി കുളങ്ങര - കേശവപുരം പതിനാലാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ വെട്ടത്ത് ജംഗ്ഷനിലെ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാബു അമ്മവീട് അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ ബീന ജോൺസൺ, സുഷ അലക്സ്, പാർട്ടി നേതാക്കളായ ജോയി വർഗീസ്,രമേശ് ബാബു, ബി.മോഹൻദാസ്, തമ്പാൻ വളാലിൽ, ശകുന്തള അമ്മ വീട്, തോമസ് ജോൺ കുറിച്ചിയിൽ, ജെറി ടി.യേശുദാസ്, ഷീജ ബിജു, വി.ജി. ശശികുമാർ,ബാബു കൃഷ്ണകൃപ, ലളിതാ സദാശിവൻ,വിജയമാ വിക്രമൻ, കാർത്തികയൻ എന്നിവർ സംസാരിച്ചു.

മഹാത്മ അയ്യങ്കാളി സ്മാരക ഗ്രന്ഥശാല ആൻഡ് പ്രിയദർശിനി റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന അയ്യങ്കാളി അനുസ്മരണസമ്മേളനം ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു. ഡോ.ബി.ആർ. അംബേദ്ക്കർ സ്റ്റഡീ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി അഡ്വ.കെ.ജെ.ജവാദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ബോബൻ ജി.നാഥ് അദ്ധ്യക്ഷനായി. നീലികുളം സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ഭാരതിയ ദളിത് കോൺഗ്രസ്‌ കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടിയൂർ മാമൂട് ജംഗ്ഷനിൽ മഹാത്മാ അയ്യങ്കാളി അനുസ്മരണവും ഛായാ ചിത്രത്തിൽ പുഷ്പ്പാർച്ചനയും നടത്തി ഭാരതിയ ദളിത് കോൺഗ്രസ്‌ കരുനാഗപ്പള്ളി ബ്ലോക്ക്‌ പ്രസിഡന്റ്‌ സന്തോഷ്‌ബാബു അദ്ധ്യക്ഷനായി. ഭാരതിയ ദളിത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി നീലികുളം രാജു മുഖ്യപ്രഭാഷണം നടത്തി. അയ്യങ്കാളി സാംസ്കാരിക സഭയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു.