കൊല്ലം :പൊന്മന സംസ്കൃതി ഗ്രന്ഥശാലയിൽ ഇന്ന് മുതൽ 25 വരെ നടക്കുന്ന വായനാ പക്ഷാ ചരണത്തിനുള്ള വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സമ്മേളനം സെക്രട്ടറി ആർ. മുരളി ഉദ്ഘാടനം ചെയ്തു. 23ന് വൈകിട്ട് 4ന് പി.എൻ. പണിക്കർ അനുസ്മരണം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ ഉദ്ഘാടനം ചെയ്യും. ആട് ജീവിതം ഫെയിം നജീബ് മുഖ്യാതിഥി ആകും. സാഹിത്യകാരനും വാഗ്മിയുമായ പി.കെ.അനിൽകുമാർ അനുസ്മരണപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ഐ.ജയചിത്ര നജീബിനെ ആദരിക്കും.
സംസ്കൃതി വായോജന വേദി വൈസ് പ്രസിഡന്റ് പി.രമണൻ അക്ഷരദീപം തെളിക്കും.
രാജേന്ദ്രൻ കൊള്ളപ്പുറത്ത് ചെയർമാനും സരിത പനമുട്ടിൽ കൺവീനറുമായി 51അംഗങ്ങൾഅടങ്ങിയ സംഘാടകസമിതി രൂപീകരിച്ചു. വനിതാ വേദി പ്രസിഡന്റ് ദീപവയൽവാരം അദ്ധ്യക്ഷയായി. സി.മനു, ജെസീന്ത, സാംസൺ പൊന്മന, മേരി, ത്യാഗരാജൻ, ഗോപി, സുജിത, പ്രിൻസി, ഷീജ, രാജീവൻ എന്നിവർ സംസാരിച്ചു.