
കൊല്ലം: തിരുവനന്തപുരം പിരപ്പനംകോട് നടന്ന ജൂനിയർ, സബ് ജൂനിയർ സ്റ്റേറ്റ് അക്വാട്ടിക് ചാമ്പ്യൻ ഷിപ്പിൽ അൻപത് മീറ്റർ ഫ്രീസ്റ്റൈലിൽ മീറ്റ് റെക്കാഡോടെ ഗോൾഡ് മെഡലും 100 മീറ്റർ ഫ്രീ സ്റ്റൈലിൽ ഗോൾഡ് മെഡലും 50 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ വെള്ളി മെഡലും 200 മീറ്റർ ഫ്രീസ്റ്റൈലിൽ വെങ്കല മെഡലും കരസ്ഥമാക്കി ബാലാജി.എ.കൃഷ്ണ. ആഗസ്റ്റ് 6 മുതൽ 11 വരെ ഒഡിഷ്യയിൽ നടക്കുന്ന ദേശീയതല നീന്തൽ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു. ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ആന്റണി സ്വിമ്മിംഗ് അക്കാഡമിയിലാണ് പരിശീലനം. അജയ് ബി.ആനന്ദിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: ബാലാജി എ.കീർത്തന.