photo
വൺ ഇന്ത്യാ വൺ പെൻഷൻ ആർച്ചൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഭരിച്ച ചികിത്സാസഹായം ആർച്ചൽ മുരളീ മന്ദിരത്തിൽ ശ്രീകുമാരിഅമ്മയ്ക്ക് ജില്ലാ പ്രസിഡന്റ് ആർച്ചൽ സോമൻ കൈമാറുന്നു

അഞ്ചൽ: ആർച്ചൽ മുരളീ മന്ദിരത്തിൽ ശ്രീകുമാരിഅമ്മയ്ക്ക് വൺ ഇന്ത്യാ വൺ പെൻഷൻ ആർച്ചൽ യൂണിറ്റ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ചികിത്സാ ധനസഹായം നൽകി. സഹായ വിതരണം ജില്ലാ പ്രസിഡന്റ് ആർച്ചൽ സോമൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറി തലയ്ക്കൽ ബേബി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ജയകുമാർ യൂണിറ്റ് പ്രസിഡന്റ് ഗോപിനാഥൻ നായർ, സെക്രട്ടറി മോഹനൻപിളള, കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻപിള്ള, സോമനാഥൻ പുന്നല, വരുൺ, ബിനു ചേറാട്ടുകുഴി, ഹേമ, രമണിഅമ്മ തുടങ്ങിയവർ പങ്കെടുത്തു.