
കടയ്ക്കൽ: സ്വകാര്യ ബസ് ബൈക്കലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഞ്ചൽ അലയമൺ ബിജു ഭവനിൽ ബിജുകുമാറാണ് (46) മരിച്ചത്. ഇന്നലെ രാവിലെ 6 ഓടെ വയല ആലുമുക്കിലാണ് അപകടം.
കടയ്ക്കൽ മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ (നാദസ്വരം) ബിജുകുമാർ ക്ഷേത്രത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. കടയ്ക്കലിൽ നിന്ന് അഞ്ചൽ ഭാഗത്തേക്ക് വന്ന സ്വകാര്യബസാണ് ഇടിച്ചത്. ബൈക്കിൽ നിന്ന് തെറിച്ചുവീണ ബിജുകുമാറിന്റെ തലയിൽ കൂടി ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു. രണ്ടര വർഷമായി കടയ്ക്കൽ ക്ഷേത്രത്തിൽ ജോലി ചെയ്യുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടത്തി. പരേതനായ ചന്ദ്രൻപിള്ള, ശാന്തമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഷീന കുമാരി, മകൻ: ശിവദത്ത്.