bbb
അഞ്ചൽ ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ ഇലക്ട്രിക് വിൽ ചെയറുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് ഓമന മുരളി നിർവഹിക്കുന്നു

അഞ്ചൽ: ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പരിധിയിൽ വരുന്ന ഭിന്നശേഷിയുള്ളവർക്ക് വേണ്ടി നടപ്പിലാക്കിയ ഇലക്ട്രിക് വിൽചെയറുകളുടെ വിതരണം നടന്നു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഓമന മുരളി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മായ കുമാരി അദ്ധ്യക്ഷയായി. യോഗത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലേഖ ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കോമളകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.സക്കീർ ഹുസൈൻ,റീന ഷാജഹാൻ, കീർത്തി പ്രശാന്ത്, ഉദ്യോഗസ്ഥരായ ആദർശ്,ശ്രീജ ജഗദംബ,ഹരിലാൽ,സി.ഡി.പി.ഒ എം.ജി.രേഖ എന്നിവർ സംസാരിച്ചു.