dcc-
ഡി.സി.സി ഓഫീസി​ൽ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 83-ാമത് അയ്യങ്കാളി​ ചരമ വാർഷികാചരണം ഡി​.സി​.സി​ പ്രസി​ഡന്റ് പി​. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നവോത്ഥാന കേരളത്തിന് വിസ്മരിക്കാൻ കഴിയാത്ത സമര പോരാളിയായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ഡി.സി.സി ഓഫീസി​ൽ ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 83-ാമത് അയ്യങ്കാളി​ ചരമ വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ ദളിത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ കുണ്ടറ സുബ്രഹ്‌മണ്യൻ, മുഖത്തല ഗോപിനാഥൻ, മധു പാറയിൽ, ഷാജിമുട്ടം, കെ. രുഗ്മിണി, ബി. ഉണ്ണി, ആർ. ആനന്ദൻ എന്നിവർ സംസാരിച്ചു. അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.