കൊല്ലം: ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കീഴിലുള്ള ശ്രീനാരായണ പബ്ലിക് സ്‌കൂളിന്റെ സംരംഭമായ കടപ്പാക്കട കിഡ്‌സ് ഇന്റർനാഷണലിന്റെ ഉദ്ഘാടനം മജിഷ്യൻ ഗോപിനാഥ് മുതുകാട് നിർവഹിച്ചു. കുട്ടികൾ പ്രതിസന്ധികൾ തരണം ചെയ്യാൻ പഠിക്കണം. വിജയത്തിൽ നിന്നല്ല, പരാജയത്തിൽ നിന്നാണ് കൂടുതൽ പാഠങ്ങൾ പഠിക്കാനാവുന്നത്. ദാനം, ദമം, ദയ എന്നിവ പരിശീലിപ്പിച്ച് ആത്മവിശ്വാസമുള്ളവരായി കുട്ടികളെ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം. കൃഷ്ണഭദ്രൻ, കൺസ്ട്രക്ഷൻ കമ്മിറ്റി കവീനർ റാഫി കാമ്പിശ്ശേരി, ജോയിന്റ് സെക്രട്ടറി എസ്. അജയ് എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കമ്മിറ്റി കൺവീനർ എസ്.കെ. യശോധരൻ സ്വാഗതവും ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി ട്രഷറർ കെ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.