കൊല്ലം: മുതിർന്ന സംഗീത പ്രേമികളുടെ സംഘടനയായ സൗണ്ട് ഒഫ് എൽഡേഴ്സിന്റെ 6-ാമത് വാർഷിക പൊതുയോഗവും സ്ഥാപക പ്രസിഡന്റ് രാജേന്ദ്രദാസ്, സെക്രട്ടറി അശോക് കുമാർ എന്നി​വരുടെ അനുസ്മരണ യോഗവും കുടുംബ സംഗമവും 23ന് രാവിലെ 10.30ന് കൊച്ചുപിലാമൂട് റെഡ്ക്രോസ് ഹാളിൽ നടക്കും. ഗായിക ആലീസ് ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയാകും.