a
കുട്ടിക്കൂട്ടം 2024 ന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ ഉദ്ഘാടനം ചെയ്യുന്നു.

ചവറ : സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാലവേദി ചവറ മണ്ഡലം ക്യാമ്പ് കുട്ടിക്കൂട്ടം 2024 ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ ഉദ്ഘാടനം ചെയ്തു.

പുത്തൻ സങ്കേതം കെ.സി.പിള്ള സ്മാരക ഉദയ ഗ്രന്ഥശാല ഹാളിൽ നടന്ന ക്യാമ്പിൽ ബാലവേദി കൺവീനർ ശീതൾ അദ്ധ്യക്ഷയായി. ദേവിക സ്വാഗതം പറഞ്ഞു.

മുൻ സി.ഡി.എസ് ചെയർപേഴ്സണും സി.പി.ഐ ചവറ മണ്ഡലം കമ്മിറ്റി അംഗവുമായ കെ.ആർ.ധനലക്ഷ്മി സി.പി.ഐ മണ്ഡലം സെക്രട്ടറി അനിൽ പുത്തേഴം, ജില്ലാ കൗൺസിൽ അംഗം ഷാജി എസ്. പള്ളിപ്പാടൻ, അസിസ്റ്റന്റ് സെക്രട്ടറി വി.ജ്യോതിഷ കുമാർ, സെക്രട്ടറിയേറ്റ് അംഗം സക്കീർ വടക്കുംതല , എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വിഷ്ണു വേണുഗോപാൽ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ആദർശ് മഠത്തിൽ എന്നിവർ സംസാരിച്ചു. പി.ഓമനക്കുട്ടൻ, അശോകൻ മേടയിൽ, രാജീവൻ തെക്കുംമുറിയിൽ, പി. ശിവൻ , പി.സാബു, മഠത്തിൽ രാജു, സിദ്ധേഷ് നീണ്ടകര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ശീതൾ കൃഷ്ണയെ കൺവീനറായും, പ്രിൻസ്റ്റൺ, ശിവ ലക്ഷ്മി, ഋഷികേശ് എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.