പോരുവഴി : ശൂരനാട് വടക്ക് പാലിയേറ്റീവ് കൾച്ചറൽ ഫോറത്തിന്റെയും ഇന്ദിരാ പ്രിയദർശിനി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ എം.ബി.ബി. എസ്, നീറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും കലാപ്രതിഭകളെയും അനുമോദിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആർ. ചന്ദ്രശേഖർ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, സംഘാടക സമിതി കൺവീനർ വി. വേണുഗോപാലക്കുറുപ്പ്, ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ, മണ്ഡലം പ്രസിഡന്റുമാരായ ആർ.നളിനാക്ഷൻ, വില്ലാടൻ പ്രസന്നൻ, ദിനേശ് ബാബു, സുഹൈൽ അൻസാരി, അരുൺ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.