കടയ്ക്കൽ: ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് കടയ്ക്കൽ-ചുണ്ട-കോട്ടുക്കൽ വഴി പുനലൂരിലേക്ക് പുതിയ കെ.എസ്. ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. കോട്ടുക്കൽ ജംഗ്ഷനിൽമന്ത്രി ജെ.ചിഞ്ചുറാണി സർവീസ് ഉദ്ഘാടനം ചെയ്തു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തഗം എ.നൗഷാദ്, ഗ്രാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബൈജു പഞ്ചായത്തംഗങ്ങളായ ലളിതമ്മ, ശ്രീദേവി എന്നിവരും തോമസ്, കെ.ഓമനക്കുട്ടൻ, രാമചന്ദ്രൻ പിള്ള തുടങ്ങിയവരും പങ്കെടുത്തു.