കൊല്ലം: സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജില്ലയിൽ ചടയമംഗലം ഗവ. എം.ജി എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. അഞ്ചാലുംമൂട് ഗവ. എച്ച്.എസ്.എസ്, ശൂരനാട് ഗവ. എച്ച്.എസ്.എസ്. രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് 30000, 25000, 15000 രൂപയും പ്രശസ്തി പത്രവും നൽകും. ജൂലായ് 6ന് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.