mylanji
കക്കോട്ടുമൂല സ്കൂളിൽ വിദ്യാർത്ഥികൾക്കായി സംഘടി​പ്പി​ച്ച മെഹന്തി ഫെസ്റ്റ്

തഴുത്തല: കക്കോട്ടുമൂല സ്കൂളിൽ വിദ്യാർത്ഥികൾക്കായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. കൈയി​ൽ മൈലാഞ്ചി കോണുകളുമായിട്ടാണ് കുട്ടികൾ സ്കൂളിലേക്കത്തിയത്. ഉച്ചയ്ക്കുശേഷം സ്കൂൾ അങ്കണത്തിൽ നടന്ന മൈലാഞ്ചി മൊഞ്ച് ഫെസ്റ്റിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. മൈലാഞ്ചി മൊഞ്ചിന് അകമ്പടിയായി അഞ്ചാം ക്ലാസുകാരൻ ധനുഷ് കൃഷ്ണയുടെ മനോഹരമായ മാപ്പിളപ്പാട്ടുകൾ പെയ്തിറങ്ങി. മെഹന്തി ഫെസ്റ്റിന് പ്രഥമാദ്ധ്യാപകൻ എ. ഗ്രഡിസൺ, സ്റ്റാഫ് സെക്രട്ടറി എൽ. ഹസീന, എസ്.ആർ.ജി കൺവീനർ ഡോ. എസ്. ദിനേശ്, അദ്ധ്യാപകരായ എസ്. മനോജ്, ആർ. ബിന്ദു, എം. ജെസി​, അമിത കുമാരി, മഞ്ജുഷ മാത്യു, ശ്രീദേവി, അമൃതരാജ്, ജി​. ഗ്രീഷ്മ, സന്ധ്യാറാണി, ഷീന ശിവാനന്ദൻ, ടി​.എസ്. ആമിന, ഇന്ദു, വസന്ത എന്നിവർ നേതൃത്വം നൽകി.