കൊല്ലം: കുടുംബ കോടതി കേസുകളിലും ചെക്ക് കേസുകളിലും ആലോചനയില്ലാതെ അമിതമായ കോർട്ട് ഫീസ് വർദ്ധനവ് ഏർപ്പെടുത്തിയതിനെതിരെ കൊല്ലം ബാർ അസോസിയേഷൻ ജനറൽ ബോഡി യോഗം പ്രതിഷേധ സമരപരമ്പര പ്രഖ്യാപിച്ചു.
കോർട്ട് ഫീസ് പരിഷ്കരണത്തിന് നിയമിക്കപ്പെട്ട ജസ്റ്റിസ് വി.കെ.മോഹൻ വിദഗ്ദ്ധ സമിതി സിറ്റിംഗ് ആരംഭിക്കുന്ന സാഹചര്യത്തിലാണ് സമരം. സാധാരണ ജനത്തെ വലയ്ക്കുന്നതും സാമൂഹ്യനീതി നിഷേധവുമായ കോടതി ഫീസ് വർദ്ധനവിനെതിരെ സമരം പ്രഖ്യാപിക്കാൻ ഇതര ബാർ അസോസിയേഷനുകളോട് കൊല്ലം ബാർ അസോസിയേഷൻ ആഹ്വാനം ചെയ്യുന്നതായി പ്രസിഡന്റ് അഡ്വ. ബോറിസ് പോളും സെക്രട്ടറി അഡ്വ. കെ.ബി.മഹേന്ദ്രയും പറഞ്ഞു.