കരുനാഗപ്പള്ളി : ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ കരുനാഗപ്പള്ളി അസംബ്ളി നിയോജക മണ്ഡലത്തിൽ നി
ന്ന് യു .ഡി.എഫ് സ്ഥാനാർത്ഥിക്ക് എറ്റവും കൂടുതൽഭൂരിപക്ഷം നേടിക്കൊടുത്ത ബൂത്തിലെ
പ്രസിഡന്റുമാരെ കെ. സി. വേണുഗോപാൽ എം.പി ആദരിച്ചു. ബൂത്ത് പ്രസിഡന്റും കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുനമ്പത്ത്ഷിഹാബ്, സാബു, അന്ന, ഷെഫിക്ക്, സാബു, അൻവർ, ഷാജി എന്നിവരെയാണ് ആദരിച്ചത്. സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. യോഗത്തിൽ, കെ.പി. സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കർഷക കടാശ്വാസ കമ്മിഷൻ മെമ്പർ കെ.ജി. രവി,യു.ഡി.എഫ് നേതാകളായ എം.എ.സലാം വാഴേത്ത് ഇസ്മയിൽ,, എം.എസ്. ഷൗക്കത്ത്, പി. രാജു, എ.അബ്ദുൽ ഖരിം, വി.എസ്.വിനോദ്, അഡ്വ.കെ.എ.ജവാദ് എന്നിവർ സംസാരിച്ചു.