
കൊട്ടാരക്കര: കൊട്ടാരക്കര കില ഐ.എച്ച്.ആർ.ഡിയിലെ ജീവനക്കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര തൃക്കണ്ണമംഗൽ ഇ.ടി.സി പുലരിയിൽ (അഞ്ജനം) രാജേഷ് ബാബുവാണ് (47) മരിച്ചത്. കിലയിൽ ഡ്രൈവറായിരുന്നു. രാവിലെ ജോലിക്ക് പോയശേഷം 11 ഓടെ വീട്ടിലെത്തി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ശോഭ. മക്കൾ: കാശിനാഥ്, കാർത്തിനാഥ്.