
ചടയമംഗലം: ഓട്ടോറിക്ഷയിൽ എം.ഡി.എം.എ കടത്തവെ യുവാവിനെ എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തു. നിലമേൽ കൈതോട് ചരുവിള പുത്തൻ വീട്ടിൽ ഇർഷാദിനെയാണ് (29) ചടയമംഗലം റേഞ്ച് ഇൻസ്‌പെക്‌ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിൽ കൈതോട് ജംഗ്‌ഷന് സമീപത്ത് നിന്ന് അറസ്‌റ്റ് ചെയ്‌തത്. 2.04 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വൻതോതിൽ ഇടപാട് നടത്തുന്ന സംഘത്തിലെ കണ്ണിയായ ഇർഷാദിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി എക്‌സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു. ഗ്രേഡ് അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എ.എൻ.ഷാനവാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മാസ്‌റ്റർ ചന്തു, ശ്രേയസ് ഉമേഷ്, ബിൻസാഗർ, വനിത സിവിൽ ഓഫീസർ ലിജി, എക്‌സൈസ് ഡ്രൈവർ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.