
കൊല്ലം: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ജില്ല സമിതിയുടെ അയ്യപ്പ ദർശനം പദ്ധതിയുടെ ഭാഗമായുള്ള മാതൃസമിതി രൂപീകരണം സിനിമാതാരം ടി.ടി.ഉഷ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വാളത്തുംഗൽ അശോകൻ അദ്ധ്യക്ഷനായി. സി.കെ.ചന്ദ്രബാബു, മുണ്ടയ്ക്കൽ അനിൽകുമാർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി രതീഷ് മയ്യനാട് സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി രുക്മിണി ദേവി (പ്രസിഡന്റ്), ശ്രീലത, പത്മ (വൈസ് പ്രസിഡന്റ്), സ്വർണലത, ഉഷ (സെക്രട്ടറി), ആശാദേവി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.