t
വായനാദിനത്തിൽ അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ ക്ലാസ് മുറിയിൽ ഒരുക്കിയ പുസ്തകത്തോട്ടം


കൊല്ലം: വായനാദിനത്തിൽ അമൃതുകുളം മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ. എൽ.പി സ്കൂളിലെ കുട്ടികൾ ക്ലാസ് മുറിയിൽ പുസ്തകത്തോട്ടം നിർമ്മിച്ചു. തോട്ടത്തിലെ മരങ്ങളിൽ നിന്നു കുട്ടികൾക്ക് പുസ്തകങ്ങൾ സ്വയം എടുത്ത് വായിക്കാനും തിരികെ വയ്ക്കാനും കഴിയും. വായനാദിന പ്രവർത്തനങ്ങൾ തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ് റിട്ട. പ്രിൻസിപ്പൽ മുല്ലമുറ്റത്ത് ഡോ. ഡി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. അമൃതുകുളങ്ങര റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ. പ്രസന്നകുമാർ വായനാദിന സന്ദേശം നൽകി. കുട്ടികൾ വായനാദിന പ്രതിജ്ഞയെടുത്തു. തുടർന്ന് മുണ്ടയ്ക്കൽ കുമാരനാശാൻ മെമ്മോറിയൽ ലൈബ്രറി സന്ദർശിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം പി. സോമനാഥൻ, ലൈബ്രറി സെക്രട്ടറി ജി. സുന്ദരൻ എന്നിവരുമായി അഭിമുഖം നടത്തി. വായനാമത്സരം, ക്വിസ് മത്സരം എന്നിവയും നടന്നു. പ്രഥമാദ്ധ്യാപിക കെ. നാജിയത്ത് സ്വാഗതവും ഡി. ഡിക്‌സൺ നന്ദിയും പറഞ്ഞു. മുൻ കൗൺസിലർ ഗിരിജ സുന്ദരൻ, അദ്ധ്യാപകരായ എസ്. സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ സംസാരിച്ചു.