xxx
സനൂജ മോളുടെ വീട്ടിലെ വൈദ്യുതി സ്വിച്ച് ഓൺ കർമ്മം ബി.ജെ.പി പ്രവർത്തകർ നിർവഹിക്കുന്നു

പുന്നല : ചെമ്പനരുവി മുള്ളുമലയിലെ ഗിരിജൻ കുടുംബത്തിന് വൈദ്യുതി എത്തിച്ചു നൽകി ബി.ജെ. പി. മണ്ണെണ്ണ വിളക്കിനെ ആശ്രയിച്ചു വീട്ടിലിരുന്ന് പാഠഭാഗങ്ങൾ മനസിരുത്തി പഠിച്ച ആറാം ക്ലാസുകാരി സനൂജ മോളുടെ വീട്ടിലെ വയറിംഗ് ജോലികൾ ചെയ്‌തു കൊടുത്തത് ബി.ജെ.പി ബൂത്ത് പ്രസിഡന്റും ഇലക്ട്രീഷ്യനുമായ സനോഷിന്റെ നേതൃത്വത്തിലായിരുന്നു. തുടർന്ന് ഇലക്‌ട്രിസിറ്റി ബോർഡുമായി ബന്ധപ്പെട്ട മറ്റ് നടപടിക്രമങ്ങളും ബി.ജെ.പി പുന്നല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.ഇതോടെ വീട്ടിൽ വൈദ്യുതിയായി. സനൂജ മോൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ഇതോടൊപ്പം നൽകി.

വൈദ്യുതി കണക്ഷന്റെ സ്വിച്ചോൺ കർമ്മം ബി.ജെ. പി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആർ.അരുൺ നിർവഹിച്ചു. ഒ.ബി.സി മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സതി, ബി.ജെ.പി മണ്ഡലം ട്രഷറർ മുത്ത് മഹേഷ്, പുന്നല ഏരിയാ പ്രസിഡന്റ് സജീവ് കുമാർ , ബൂത്ത് പ്രസിഡന്റ് സനോഷ് എന്നിവർ പങ്കെടുത്തു.