കരുനാഗപ്പള്ളി: കോൺഗ്രസ് കരുനാഗപ്പള്ളി ടൗൺ, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കരുനാഗപ്പള്ളി മുൻസിപ്പാലിറ്റിയിലേക്ക് മാർച്ച് നടത്തി. നഗരസഭയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുക, തകർന്ന റോഡുകൾ പുനർനിർമ്മിക്കുക, മഴക്കാല പൂർവ ശുചീകരണ പ്രവർത്തനം ത്വരിതപ്പെടുത്തുക, നഗരസഭയുടെ അലംഭാവവും അഴിമതിയും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ.ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. പി.സോമരാജൻ അദ്ധ്യക്ഷനായി. സുരേഷ് പനക്കുളങ്ങര സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, കെ.പി.സി.സി സെക്രട്ടറിമാരായ ആർ.രാജശേഖരൻ, ബിന്ദുജയൻ, കാർഷിക കടാശ്വാസകമ്മീഷൻ അംഗം കെ.ജി.രവി, നജീബ് മണ്ണേൽ, മുനമ്പത്ത് വഹാബ്, കെ.എം.നൗഷാദ്, എസ്.ജയകുമാർ, മാര്യത്ത് , എൻ. സുബാഷ്‌ബോസ്, കൗൺസിലർമാരായ സലിംകുമാർ, സിംലാൽ, ബീനാജോൺസൺ, യു.ഡി.എഫ് ചെയർമാൻമാരായ ജോയ് വർഗീസ്, ദേവരാജൻ, മുനമ്പത്ത് ഷിഹാബ് എന്നിവർ സംസാരിച്ചു.