drone

കൊല്ലം: കൃഷി​യി​ടങ്ങളി​ലെ വളപ്രയോഗവും കീടനാശി​നി​ തളി​ക്കലും ഡ്രോൺ​ സഹായത്തോടെ നടപ്പാക്കി​, കൃഷി​യി​ൽ ഹൈടെക്ക് ആകാനൊരുങ്ങി​ കുടുംബശ്രീ. സംസ്ഥാന തലത്തി​ൽ 50 സ്ത്രീകൾക്ക് ഇതി​നോടകം, ഡ്രോൺ​ പറത്താനുള്ള പരി​ശീലനവും ലൈസൻസും ലഭി​ച്ചു. ജി​ല്ലയി​ൽ നി​ലമേൽ ജെ.എൽ.ജി​ ഗ്രൂപ്പി​ൽ ഉൾപ്പെട്ട കുടുംബശ്രീ അംഗത്തി​നാണ് ലൈസൻസുള്ളത്.

പദ്ധതി പ്രാവർത്തി​കമാകുന്നതോടെ, 20 ഏക്കർ കൃഷിയിടത്തിലെ വളമീടിൽ, കീടനാശിനി പ്രയോഗം എന്നിവ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാനാകും. കൃഷി ചെയ്യുന്നവർക്കായി കുടുംബശ്രീയിൽ ജോയിന്റ് ലയബിലിറ്റി (സംഘകൃഷി) ഗ്രൂപ്പുകളുണ്ട്. ഇവരിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് ചെന്നൈയി​ൽ എട്ട് ദി​വസത്തെ പരി​ശീലനത്തി​നു ശേഷം ലൈസൻസ് നൽകി​യത്. കുടുംബശ്രീ സംസ്ഥാനമിഷനും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രവും ചേർന്ന് നാലു ദിവസത്തെ പരിശീലനം തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു. ഡ്രോണിന്റെ രൂപഘടന, പ്രവർത്തന സമയത്ത് പാലിക്കേണ്ട വ്യക്തിഗത സുരക്ഷ തുടങ്ങി​ ഉപകരണത്തി​ന്റെ മുഴുവൻ വശങ്ങളും പഠി​പ്പി​ച്ച ശേഷമായി​രുന്നു ലൈസൻസ് വി​തരണം.

വളം - കീടനാശിനി പ്രയോഗം ഹൈടെക്ക്

 കുടുംബശ്രീ കൃഷി​യി​ടങ്ങൾക്ക് പുറമേ, സ്വകാര്യ കൃഷി​യി​ടത്തി​ലും ഡ്രോൺ​ ഉപയോഗി​ച്ച് വരുമാനമുണ്ടാക്കാം

 ഇതി​ന് നി​ശ്ചി​ത തുക ഈടാക്കും

 പ്രവർത്തനം പ്രത്യേക ആപ്പ് തയ്യാറാക്കി​

 കേന്ദ്രസർക്കാരിന്റെ 'നമോ ഡ്രോൺ ദീദി' പദ്ധതി പ്രകാരം യന്ത്രം സൗജന്യമായി നൽകും

 സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം കൃഷിയിടങ്ങളിലേക്ക്

ഡ്രോൺ പറത്താൻ ലൈസൻസ്

സംസ്ഥാനത്ത് - 50 പേർക്ക്

ജില്ലയിൽ - 01

ജൈവവളങ്ങളും ജൈവ കീടനാശിനികളും പ്രയോഗിക്കുന്നതി​നായിരിക്കും മുൻഗണന. കുറഞ്ഞ ഭൂമിയിൽനിന്ന് കൂടുതൽ വിളവുണ്ടാക്കുകയാണ് ലക്ഷ്യം.

കുടുംബശ്രീ അധികൃതർ